സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിർത്തണമെന്ന് യുവതി, നിരാകരിച്ചതോടെ KSRTC-യുടെ ചില്ല് അടിച്ചുതകർത്തു…

Estimated read time 0 min read

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി അതിന് തയ്യാറാകാത്തതില്‍ പ്രകോപിതയായി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും മറുപടി പറഞ്ഞു. എന്നാല്‍ അവിടെ തന്നെ നിര്‍ത്തണമെന്ന് പറഞ്ഞുകൊണ്ട് യുവതി ബഹളമുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോയും യുവതി ചിത്രീകരിക്കുന്നുണ്ടായിരുന്നു.

+ There are no comments

Add yours