പീഡന കേസിൽ വേടൻ അറസ്റ്റിൽ
പീഡന കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ തൃക്കാക്കര പൊലീസാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചെന്നാണ് റിപ്പോർട്ട്. വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് വേടനെതിരെയുള്ള കേസ്.





+ There are no comments
Add yours