അർജന്റീന തോറ്റു
2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് തോൽവി. ഇക്വഡോറാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇക്വഡോർ വിജയം ആഘോഷിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൾറ്റിയിലൂടെയാണ് ഇക്വഡോർ കളം പിടിച്ചത്. 45+13-ാം മിനിറ്റിൽ എന്നർ വലൻസിയാണ് വലകുലുക്കിയത്.




+ There are no comments
Add yours