ജീവിക്കാനാവില്ല, വിഷം നൽകാൻ ആവശ്യപ്പെട്ട് നടൻ
ജയിലിൽ നേരിടുന്ന ദുരിതങ്ങൾ ജഡ്‌ജിന് മുന്നിൽ പരാതിയായി ഉന്നയിച്ച് കന്നഡ നടൻ ദർശൻ. രേണുകാസ്വാമി കൊലപാതക കേസിൽ VIDEO കോൺഫറൻസ് വിചാരണക്കിടെയായിരുന്നു നടന്റെ വാദം. ദിവസങ്ങളായി സൂര്യപ്രകാശം കണ്ടിട്ടില്ല. കൈകളിൽ ഫംഗസ് വളർന്നു. വസ്ത്രങ്ങൾ മുഷിഞ്ഞ് നാറുന്നു. ഇതുപോലെ ഇനി ജീവിക്കാൻ കഴിയില്ല. വിഷം നൽകണമെന്നും ജഡ്ജിന് മുന്നിൽ ദർശൻ പരാതിപ്പെട്ടു. ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു ജഡ്ജിന്റെ പ്രതികരണം.


+ There are no comments
Add yours