*വാടാനപ്പള്ളിയിൽ ചീട്ടുകളി സംഘം പിടിയിൽ, 8 പേരെ അറസ്റ്റ് ചെയ്തു. 82,670 രൂപ പിടിച്ചെടുത്തു*.
വാടാനപ്പള്ളി : 08-09-2025 തീയ്യതി രാത്രി 7 മണിക്ക് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വാടാനപ്പള്ളി വില്ലേജിൽ ഗണേശമംഗലം ദേശത്ത് ഏഴാം കല്ല് ചാളിപ്പാട്ട് വീട്ടിൽ സുനേഷ് (54 വയസ്സ്) എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിനുള്ളിലിരുന്ന് പന്നിമലർത്ത് എന്ന ചീട്ടുകളി കളിക്കുകയായിരുന്ന 1., ഏഴാം കല്ല് ചാളിപ്പാട്ട് വീട്ടിൽ സുനേഷ് 54 വയസ്സ് 2), കണ്ടശാങ്കടവ് മാമ്പുള്ളി വീട്ടിൽ ബിജിത്ത് 44 വയസ്സ് 3), തൃത്തല്ലൂർ വലിയകൽ വീട്ടിൽ രാധാകൃഷ്ണൻ 56 വയസ്സ് 4) തൃത്തല്ലൂർ മോങ്ങാടി വീട്ടിൽ സന്തോഷ് 57 വയസ്സ്, 5) എങ്ങണ്ടിയൂർ നന്തിലത്ത് പറമ്പിൽ വീട്ടിൽ വേണു 50 വയസ്സ് , 6) തൃത്തല്ലൂർ , നാലകത്ത് പടുവിങ്ങൽ വീട്ടിൽ ബഷീർ 60 വയസ്സ് 7) ഏഴാംകല്ല്, ചാളിപ്പാട്ട് വീട്ടിൽ ബിജോയ് 51 വയസ്സ്, 8) തൃത്തല്ലൂർ വലിയ ഹൗസ് വീട്ടിൽ അഷറഫ് 57 വയസ്സ്, എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 82,670 ( എൺപത്തി രണ്ടായിരത്തി അറുന്നൂറ്റി എഴുപത്) രൂപയും പിടിച്ചെടുത്തു.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു എൻ ബി, സബ്ബ് ഇൻസ്പെക്ടർമാരായ സനദ് എൻ പ്രദീപ് , റഫീഖ് , സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, റിഷാദ്, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


+ There are no comments
Add yours