ക്രിക്കറ്റിന്റെ കുഞ്ഞൻ രൂപമായ ട്വന്റി ട്വന്റിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്. ചൊവ്വാഴ്ചയാണ് താരം ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ടെസ്റ്റ് മാച്ചുകൾക്ക് പുറമെ 2027 ഏകദിന ലോകകപ്പ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും മിച്ചൽ സ്റ്റാർക് അറിയിച്ചു. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടന്ന ടി20 ലോകകപ്പിലായിരുന്നു സ്റ്റാർക് അവസാനമായി കളിച്ചത്.


+ There are no comments
Add yours