മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോയ ചില റൂട്ടുകളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇൻ്റലിജൻസ് റിപ്പോർട്ട്…

Estimated read time 1 min read

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോയ ചില റൂട്ടുകളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇൻ്റലിജൻസ് റിപ്പോർട്ട്.

കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ നടന്ന യാത്രകളിലാണ് പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്.

ഇൻ്റലിജൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിൽ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും വിശദീകരണ കത്ത് നൽകിയിട്ടുണ്ട്.

ചില സ്ഥലങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരുന്നില്ല,

റൂട്ട് ഏകോപനത്തിനായി ആവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവം,

മുഖ്യമന്ത്രിയുടെ വാഹനം ചില ഘട്ടങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ എത്തി. എന്നിങ്ങനെയായിരുന്നു പ്രധാന ആരോപണങ്ങൾ.

മാർച്ച് 14, 19, 22 തീയതികളിൽ നടന്ന ഔദ്യോഗിക പരിപാടികളിലായിരുന്നു ഈ സുരക്ഷാ പിഴവുകൾ സംഭവിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Z+ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് ഇൻ്റലിജൻസ് മേധാവി ശക്തമായ മുന്നറിയിപ്പ് നൽകി.

എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരണ മാറ്റ ചർച്ചകൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ പുതിയ കത്ത് പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

+ There are no comments

Add yours