കുറ്റിച്ചലിൽ മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി.

Estimated read time 0 min read

തിരുവനന്തപുരം കുറ്റിച്ചലിൽ മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി 12 മണിയോടെ രവീന്ദ്രൻ മരിച്ചു. സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയും അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. പിന്നാലെ വീട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മർദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇവിടെ വചാണ് മരണം സംഭവിചത്.

+ There are no comments

Add yours