കണ്ണൂരില്‍ അനധികൃത ഗുണ്ട് നിര്‍മ്മാണം: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് എത്തിച്ച പടക്കങ്ങള്‍ പിടികൂടി
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിജയാഘോഷങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍ പടക്കശേഖരം പൊലിസ് പിടികൂടി.
കണ്ണൂർ എടക്കാട് മേപ്പൊയ്യിലിലെ ഒരു വീട്ടില്‍ നിന്നാണ് അനധികൃതമായി നിര്‍മ്മിച്ച ഗുണ്ടുകളും പടക്കങ്ങളും കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പടക്ക നിര്‍മ്മാണം നടത്തിയിരുന്ന നാണു എന്നയാള്‍ക്കെതിരെ എടക്കാട് പൊലിസ് കേസെടുത്തു.
ഇയാള്‍ നിലവില്‍ ഒളിവിലാണ്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങളില്‍ വിതരണം ചെയ്യുന്നതിനായാണ് ഇവ നിര്‍മ്മിച്ചതെന്ന് പൊലിസ് പറഞ്ഞു.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ മേഖലയില്‍ പടക്കങ്ങള്‍ നിര്‍മ്മിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പടക്കശേഖരം കണ്ടെത്തിയത്.
ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

+ There are no comments
Add yours