യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്…

Estimated read time 0 min read

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.

ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളില്‍ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.

അമേരിക്ക പ്രകോപനസമീപനം മാറ്റിയാല്‍ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours