രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

Estimated read time 1 min read

രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് VC കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാർ രശ്മിക്ക് ചുമതല നൽകി. സിൻഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പൻ ചുമതല ഒഴിയും. യോഗം ആരംഭിച്ചയുടൻ ഇടത് അംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു. VC അനധികൃതമായി രജിസ്ട്രാറിനെ നിയമിച്ചുവെന്നായിരുന്നു വാദം. പ്രതിഷേധം ശക്തമായതോടെ വിസി ആവശ്യം അംഗീകരിച്ചു.

+ There are no comments

Add yours