സഹപ്രവര്‍ത്തകന്റെ പരാതി: സോഷ്യല്‍മീഡി അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് ലോർണ ഹജ്ദിനി…

Estimated read time 0 min read

സഹപ്രവര്‍ത്തകന്റെ പരാതി: സോഷ്യല്‍മീഡി അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് ലോർണ ഹജ്ദിനി

അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ.പി മോർഗൻ ചേസില്‍ ലൈംഗിക ആരോപണം നേരിട്ട സീനിയർ എക്സിക്യൂട്ടീവ് ലോർണ ഹജ്ദിനി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തു.

തന്റെ ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ലോർണ നീക്കം ചെയ്തത്. റോഹിപ്നോള്‍, വയാഗ്ര തുടങ്ങിയ മരുന്നുകള്‍ നല്‍കിയ ശേഷം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന സഹപ്രവർത്തകന്റെ പരാതിക്ക് പിന്നാലെയാണ് യുവതി സമൂഹ മാധ്യമങ്ങളില്‍ നിന്നും പിന്മാറിയത്. സ്ഥാപനത്തിന്റെ പരാതി പരിഹാര സെല്ലില്‍ നല്‍കിയ പരാതി തള്ളിയതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 15 വർഷമായി ജെ.പി മോർഗൻ ചേസില്‍ ജോലി ചെയ്യുകയാണ് ലോർണ. നിലവില്‍ ബാങ്കിന്റെ ലിവറേജ്ഡ് ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇവർ. ന്യൂയോർക്ക് സർവകലാശാലയിലെ സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസ്, ഹാർവാർഡ് ബിസിനസ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രതിവർഷം 2 ലക്ഷം ഡോളറിലധികം (ഏകദേശം 1.67 കോടി രൂപ) ശമ്പളം വാങ്ങുന്ന ഇവർ വലിയ കോർപറേറ്റ് ഇടപാടുകളുടെ ചുമതലയാണ് വഹിക്കുന്നത്.

2024 മുതലാണ് പീഡനം തുടങ്ങിയതെന്ന് പരാതിക്കാരനായ ചിരായു റാണ അവകാശപ്പെടുന്നു. 2025ല്‍ ഇയാള്‍ ബാങ്കില്‍ പരാതി നല്‍കിയിരുന്നു. കേസ് ഫയല്‍ ചെയ്യുന്നതിനു മുൻപ് ഇയാള്‍ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. റോഹിപ്നോള്‍, വയാഗ്ര തുടങ്ങിയ മരുന്നുകള്‍ നല്‍കി തന്നെ മയക്കിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതി. ആവശ്യത്തിനു വഴങ്ങിയില്ലെങ്കില്‍ ബോണസ് തടയുമെന്നും ലോർണ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ ആരോപിക്കുന്നു.

+ There are no comments

Add yours