വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ.. പിന്നാലെ മാസ്സ് ഡയലോഗുമായി ഷാഫി

Estimated read time 0 min read

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ


വടകരയിൽ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും റോഡിൽ ഏറ്റുമുട്ടി. തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയിൽ പ്രതിഷേധിച്ചു. പേടിച്ച് പോകാൻ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാൽ കേട്ട് നിൽക്കാൻ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു.

+ There are no comments

Add yours