സംസ്കാര ചടങ്ങിനിടെ തീ ആളിപ്പടർന്ന് അപകടം;
പത്തനംതിട്ട റാന്നിയിൽ സംസ്ക്‌കാര ചടങ്ങിനിടെ അപകടം. പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്‌മശാനത്തിലാണ് അപകടമുണ്ടായത്. ഉദുമൽ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാനായി ഉച്ചയോടെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരുന്നു. മതപരമായ ചടങ്ങിന്റെ ഭാഗമായി കർപ്പൂരത്തിൽ തീ കൊളുത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തീ കൊളുത്തിയ ആളുടെ മേലേക്ക് തീ പടരുകയായിരുന്നു. പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


+ There are no comments
Add yours