ബിഗ് ബോസ് താരം ക്ഷേത്രക്കുളത്തിൽ ഇറങ്ങി; പുണ്യാഹം നടത്താൻ ദേവസ്വം
ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങി റീൽ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയില്ലാത്തതിനാൽ ദേവസ്വം പരാതി നൽകിയിരുന്നു. ഇപ്പോഴിതാ, ഇക്കാരണത്താൽ ക്ഷേത്രക്കുളത്തിൽ പുണ്ണ്യാഹം നടത്താനൊരുങ്ങുകയാണ് ദേവസ്വം. നാളെ രാവിലെ മുതൽ 6 ദിവസം 18 പൂജകളും 18 ശീവേലിയും നടത്തും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും.


+ There are no comments
Add yours