പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെ ട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. പിന്നീട് പൊതുപ്രവർത്തകനായ നീരജ് ശർമ്മ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് ഡൽഹി സർവകലാശാലയിലെ 1978 ലെ ബി എ ആർട്‌സിലെ എല്ലാ ബിരുദ സർട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷൻ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് നൽകിയിരുന്നത്. അതിന് പിന്നാലെയാണ് സർവകലാശാല ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പറയുകയും 2017 ൽ അപ്പീലുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി സർവകലാശലയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.


+ There are no comments
Add yours