‘ഞങ്ങളെ A.M.M.A എന്ന് വിളിക്കാതെ അമ്മ എന്ന് വിളിക്കൂ’
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ‘അമ്മ’യുടെ ആദ്യത്തെ എക്സ്‌സിക്യൂട്ടിവ് മീറ്റിങ്ങിൽ അതിജീവതയുടെയും WCCയുടെയും തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേതാ മേനോൻ. മെമ്മറി കാർഡ് വിഷയം അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചു. ആ വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സമിതി ഏർപ്പെടുത്തും. സംഘടനയെ ‘A.M.M.A’ എന്ന് വിളിക്കരുതെന്നും ‘അമ്മ’ എന്ന് വിളിക്കണമെന്നും പ്രസിഡൻ്റ് ശ്വേത മേനോൻ അഭ്യർത്ഥിച്ചു.


+ There are no comments
Add yours