ഇന്ത്യയ്ക്ക് വൻ ഓഫറിൽ എണ്ണ നൽകാനൊരുങ്ങി റഷ്യ.

Estimated read time 0 min read

ഇന്ത്യയ്ക്ക് വൻ ഓഫറുമായി റഷ്യ; പണി അമേരിക്കയ്ക്ക്!

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാനൊരുങ്ങി റഷ്യ. അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്നാണ് റഷ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്കാണ് അഞ്ച് ശതമാനം വിലക്കിഴിവോടെ നൽകുക. റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനയും ഇന്ത്യയുമാണ്.

+ There are no comments

Add yours