കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേർ വിദ്യാർത്ഥികളാണ്. സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനുമുകളിലായി വൈദ്യുതി ലൈനും കുടുങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി ബസിൽ നിന്ന് വൈദ്യുതി ലൈൻ അടക്കം നീക്കം ചെയ്യുകയായിരുന്നു.



+ There are no comments
Add yours