ദുരന്തമായി കോഴിയിറച്ചി; 35 പേർ ആശുപത്രിയിൽ
മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഭക്ഷണം കഴിച്ച് മടങ്ങിയ ഇവർക്ക് ഇന്ന് രാവിലെ ആയപ്പോൾ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.



+ There are no comments
Add yours