യുക്രെയ്ൻ വിഷയത്തിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. ചർച്ചയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് പ്രധാന വിഷയമെന്നും യുക്രെയ്ൻ എന്നും സഹോദര രാജ്യമെന്നും പുടിൻ വ്യക്തമാക്കി. പുടിനൊപ്പം റഷ്യൻ വിദേശകാര്യമന്ത്രി സർജി ലാവ്റോവ് അലാസ്കയിലെത്തിയിരുന്നു. തുടർ ചർച്ചകൾക്കായി ട്രംപിനെ പുടിൻ റഷ്യയിലേക്ക് ക്ഷണിച്ചു. ചർച്ചകൾക്ക് ശേഷം ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്തി. യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കിയുമായും യൂറോപ്യൻ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.


+ There are no comments
Add yours