കുവൈത്ത് വിഷമദ്യ ദുരന്തം; ചികിത്സയിൽ കൂടുതൽ മലയാളികൾ
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ എംബസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലർ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലർ സുഖം പ്രാപിച്ച് വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 13 പേർ മരിച്ചു.



+ There are no comments
Add yours