നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.
ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
ഇതുമായി ബന്ധപ്പെട്ട ഹർജി നേത്തെ പരിഗണിച്ചതിനാലാണ് പിന്മാറ്റമെന്ന് ജഡ്ജി അറിയിച്ചു.
ഈ സാഹചര്യത്തിൽ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് ആകും പരിഗണിക്കുക.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിൽ തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കേസ് അട്ടിമറിച്ചതിൽ തുടരന്വേഷണം വേണമെന്നും ആയിരുന്നു അതിജീവിതയുടെ ആവശ്യങ്ങൾ.
ഈ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ഇപ്പോൾ ജഡ്ജി പിന്മാറിയിരിക്കുന്നത്.







+ There are no comments
Add yours