പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി
കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി. വിദ്യാർഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി, അസം സ്വദേശി പ്രസൻജിത്ത് ആണ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെയാണ് പ്രതി ചാടിയത്. രാത്രി 7.30 ഓടെയാണ് സംഭവം. അതിഥി തൊഴിലാളിയാണ് പ്രതി. പോലീസ് സ്റ്റേഷന്റെ പുറകിലൂടെയാണ് പ്രതി ചാടിപ്പോയത്.
പ്രതിക്കായി തിരച്ചിൽ വ്യാപകമാക്കി. പോലീസ് ഇയാൾ പോകാൻ സാധ്യതയുള്ള മേഖലകളൊക്കെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


+ There are no comments
Add yours