തമിഴ്നാട് പെരമ്പൂർ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട് കേസിനുള്ളില്‍ തലയും കൈകാലുകളുമില്ലത്ത മൃതദേഹം കണ്ടെത്തി …

Estimated read time 0 min read

തമിഴ്നാട് പെരമ്പൂർ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട് കേസിനുള്ളില്‍ തലയും കൈകാലുകളുമില്ലത്ത മൃതദേഹം കണ്ടെത്തി .

കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീർ അലിയാണ്.

സംഭവത്തില്‍ അമീറിന്റെ ഭാര്യ രോഹിമ ഖാത്തൂണ്‍, രോഹിമയുടെ കാമുകൻ അഷ്റഫ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു സ്യൂട്ട് കേസ് കണ്ടെത്തിയത്.

മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു. തുടർന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോയിലെത്തിയ പ്രതികള്‍ പ്ലാറ്റ്ഫോമില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോവുകയായിരുന്നു.

+ There are no comments

Add yours