ഷാർജയിൽ മലയാളി യുവതിയുടെ  ആത്മഹത്യ. ഭർത്താവ് അറസ്റ്റിൽ.

Estimated read time 0 min read

അതുല്യയുടെ മരണം ഭർത്താവ് പിടിയിൽ

ഷാർജയിൽ മലയാളി യുവതി അതുല്യ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വലിയതുറ പൊലീസിന് കൈമാറി.

+ There are no comments

Add yours