കരുണയുടെ കരങ്ങളുമായി സുരേഷ് ഗോപി
കാന്താരാ സിനിമയുടെ ഷൂറ്റിങ്ങിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് ധന സഹായവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് സുരേഷ് ഗോപി നൽകിയത്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ”സെക്രട്ടറി കലാഭവൻ ഷാ ജോൺ, എക്സിക്യൂട്ടീവ് മെമ്പർ സലിം എന്നിവർ ചേർന്ന് തുക കുടുംബത്തിന് കൈമാറി. ജൂണിൽ ആയിരുന്നു നിജുവിൻ്റെ മരണ വിവരം പുറത്തുവന്നത്.



+ There are no comments
Add yours