കൊരട്ടിയിൽ സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്

Estimated read time 1 min read

*സോളാർ പാനൽ സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിലേക്ക്*

കൊരട്ടി : കൊരട്ടി കാടുകുറ്റി സ്വദേശിയിൽ നിന്ന് ഇയാളുടെ വീട്ടിൽ സോളാർ പാനൽ ഫിറ്റ് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10-05-2025,  26-04-2025 എന്നീ തിയ്യതികളിൽ രണ്ട് തവണയായി ആകെ 190000/- (ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ) വാങ്ങിയ ശേഷം സോളാർ പാനൽ ഫിറ്റ് ചെയ്ത നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ അന്വേഷണം നടത്തി വരവെ ഈ കേസിലെ പ്രതിയായ കോഴിക്കോട് വടകര സ്വദേശി മങ്ങോട്ട്പറമ്പ് ആർഷ് വീട്ടിൽ സഹദ് നഫീർ 34 വയസ്സ് എന്നയാൾ കളമശ്ശേരി പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി എറണാംകുളം ജില്ലാ ജയിലിൽ റിമാന്റിൽ വഴിയുന്നതായി വിവരം ലഭിച്ചതനുസരിച്ച് പ്രതിയെ കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് 01-08-2025 തിയ്യതി കസ്റ്റഡിയിൽ വാങ്ങി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കൊരട്ടി പോലീസ് സ്റ്റേഷനിലെ കേസുകളിലേക്കും കൂടി റിമാന്റ് ചെയ്യുന്നതിനായി തിരികെ കോടതിയിൽ ഹാജരാക്കും.

സഹദ് നഫീർ കൊരട്ടി കളമശ്ശേരി പോലീസ് സ്റ്റേഷനുകളിലായി രണ്ട് തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.

കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ സബ് ഇൻസ്പെക്ടർ മാരായ ഷാജു സുമേഷ് ഷിബു സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഖിലൻ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

+ There are no comments

Add yours