ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ, നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും
നാളെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ട്രെയിനുകൾ വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.


+ There are no comments
Add yours