അബ്ദുൽ റഹീമിൻ്റെ മോചനം; വീണ്ടും വൈകിയേക്കും

Estimated read time 0 min read

അബ്ദുൽ റഹീമിൻ്റെ മോചനം; വീണ്ടും മാറ്റി

സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ഹർജി റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. നേരത്തെ 6 തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാൽ മോചനക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു. കഴിഞ്ഞ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.

+ There are no comments

Add yours