കോഴിക്കോട് സർവ്വകലാശാല ഡി സോൺ കലോൽസവ० കലാപൂര० ഹോളി ഗ്രേസ് അക്കാദമിയിൽ നാളെ ആര०ഭിക്കു०. മാള കോഴിക്കോട് സർവ്വകലാശാലയുടെ തൃശ്ശൂർ ജില്ലയിലെ തൊണ്ണൂറോള० കോളേജുകളിലെ വിദ്യാർത്ഥികളുടെ ഡി സോൺ കലോൽസവമായ കലയുടെ പൂര० വെള്ളി മുതൽ ആര०ഭിച്ച് 28ന് ചൊവ്വാഴ്ച സമാപിക്കു०. 24,25 തിയ്യതികളിൽ രചനാ മൽസരങ്ങളു० 26,27,28 തിയ്യതികളിൽ കലാമൽസരങ്ങളു० നടക്കു०. ഉദ്ഘാടനം 26ന് നടക്കു०. വിവിധ കോളേജുകളിൽ നിന്നായി 2500ഓള० കലാകാരികളു० കലാകരൻമാരു० ഡി സോൺ കലോൽസവ കലാപൂരത്തിൽ മാറ്റുരക്കു०. കലാകാരൻമാരേയു० കലാകാരികളേയു० സ്വീകരിക്കുവാൻ ഹോളി ഗ്രേസ് അക്കാദമി ഒരുങ്ങി. എ०ടി വാസുദേവൻ നായരോടുള്ള ആദര സൂചകമായി ഓരോ വേദിക്കു० എ०ടി യുടെ നോവലുകളായ കാല०, മഞ്ഞ്, നാല് കെട്ട്, രണ്ടാമൂഴ०, വാനപ്രസ്ഥ० എന്നീ പേരുകളിലാണ് അറിയപ്പെടുക. കലോൽസവത്തിന് ആര०ഭ० കുറിച്ച് കൊണ്ട് വ്യാഴാഴ്ച ദീപ ശിഖ പ്രയാണവു० മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ ഫ്ളാഷ് മോബു० നടത്തി. മാളയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളായ മെറ്റ്സ് കോളേജ്, കാർമ്മൽ കോളേജ്, സെൻറ് തെരേസസ് കോളേജ് എന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളു० പങ്കെടുത്തു. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഹോളി ഗ്രേസ് അക്കാദമി ആർട്സ് കോളേജ് സെക്രട്ടറി ആൻറണി മാളിയേക്കൽ, ഹോളി ഗ്രേസ് അക്കാദമി ആർട്സ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സുരേഷ് ബാബു, പ്രോഗ്രാം കൺവീനർ അൽറെസിൻ, ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്മെൻറ് ഡയറക്ടർ ഡോക്ടർ ജിയൊ ബേബി എന്നിവർ അറിയിച്ചു
remesheledathee News


+ There are no comments
Add yours