തിരുവനന്തപുരത്ത് അനധികൃതമായി സ്‌കൂളിന് അവധി നൽകി. പ്രധാന അധ്യാപകന് സസ്പെൻഷൻ.

Estimated read time 1 min read

സ്കൂളിന് അവധി; HMന് സസ്പെൻഷൻ

അനധികൃതമായി സ്‌കൂളിന് അവധി നൽകിയതിന് പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്‌തു. തിരുവനന്തപുരം Govt. LPSലെ പ്രധാന അധ്യാപകൻ ജിനിൽ ജോസിന് എതിരെയാണ് നടപടി. പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൻ്റെ ഭാഗമായി സ്കൂളിലെ 5 അധ്യാപകരും എത്താത്തതിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് സ്കൂ‌ൾ അവധിയാണെന്ന് പറഞ്ഞുള്ള മെസേജ് അയച്ചതിനാണ് സസ്പെൻഷൻ. അവധി പ്രഖ്യാപിക്കാൻ മേലധികാരികളുടെ അനുമതി വേണമെന്നാണ് ചട്ടം.

+ There are no comments

Add yours