അങ്കണവാടി വർക്കേഴ്സ്& ഹെൽപേഴ്സ് അസോസിയേഷൻ  പ്രതിഷേധ ധർണ്ണ നടത്തി.

Estimated read time 1 min read

ഹോണറേറിയം കൃത്യ സമയത്ത് നൽകുക,വർക്കർമാർക്കെതിരെയുള്ള മാനസിക പീഡനം അവസാനിപ്പിക്കുക,SC ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്സ്& ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) വെള്ളാങ്ങല്ലൂർ പ്രൊജക്റ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   ICDS വെള്ളാങ്ങല്ലൂർ പ്രോജക്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.AWHA ജില്ലാ കമ്മിറ്റി അംഗം പ്രമീള CG അദ്ധ്യക്ഷത വഹിച്ചു.പ്രൊജക്റ്റ്‌ ട്രഷറർ സീമന്ദിനി സുന്ദരൻ സ്വാഗതം പറഞ്ഞു. സി.ഐ. ടി.യു    ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി ഗോപി ധർണ്ണ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, വികസനകാര്യ സ്ഥിരം സമിതി അദ്ദ്യക്ഷ പ്രസന്ന അനിൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗം എം എസ്.രഘുനാഥ്,പ്രോജക്ട് കമ്മിറ്റി അംഗം ആമിന എന്നിവർ സംസാരിച്ചു.

+ There are no comments

Add yours