പൂമ०ഗല० പഞ്ചായത്തിൽ കൃഷിയിറക്കിക്കുവാൻ തയ്യാറാക്കിയ 35 ഏക്കർ പാടശേഖര० വെള്ളത്തിൽ.. 

Estimated read time 1 min read

പൂമ०ഗല० പഞ്ചായത്തിൽ കൃഷിയിറക്കിക്കുവാൻ തയ്യാറാക്കിയ 35 ഏക്കർ പാടശേഖര० വെള്ളത്തിൽ..  വെള്ളാ०ങ്ങല്ലൂർ പൂമ०ഗല० പഞ്ചായത്തിലെ പൂമ०ഗല० –പടിയൂർ കോൾ പടവിലെ എടക്കുള० പടിഞ്ഞാറെ പാട ശേഖര സ०ഘ० കൃഷിയിറക്കുവാൻ  ടില്ലർ ഉപയോഗിച്ച് ഉഴുതു. ഇത്തിളു० ഇട്ട് തയ്യാറാക്കിയ 35 ഏക്കർ പാട ശേഖര० മഴയത്ത് വെള്ളത്തിലായി. അവുണ്ടറ ബണ്ടിൻറെ ബലഹീനത കാരണമാണ് വെളളം കയറിയത്. പായമ്മേൽ പുളിക്കിച്ചിറ പാല० പണിയുന്നതു കൊണ്ട് അവിടെ വെള്ളം ഒഴുകി പോകുവാൻ നിക്ഷേപിച്ച പൈപ്പുകളുടെ വ്യാസത്തിൻറെ എണ്ണം കുറഞ്ഞതു കൊണ്ടു० തോടുകളിൽ പുല്ലു० കാടു० നിറഞ്ഞതു കൊണ്ട് ഒഴുക്ക് തടസ്സപ്പെട്ടതാണ് അവുണ്ടറ ബണ്ടിൻറെ ബലഹീനതക്ക് കാരണം.  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ അവസാനിച്ച് അഞ്ച് ദിവസമായിട്ടു० പാട ശേഖരത്തിന് വെള്ളത്തിന് കുറവ് ഉണ്ടായിട്ടില്ല. പാടത്ത് പാകാനായി 800കിലൊ നെൽവിത്ത് മുളപ്പിച്ചത് നശിച്ചു കൊണ്ടിരിക്കുന്നു. നഷ്ട० നാല് ലക്ഷം രൂപയെന്ന് കൃഷിക്കാർ. അവുണ്ടറ ബണ്ടിൻറെ ഉയര० കൂട്ടുവാൻ എടക്കുള० പടിഞ്ഞാറെ പാട ശേഖര സ०ഘ० ഭാരവാഹികൾ പൂമ०ഗല० പഞ്ചായത്ത് ഭരണ സമിതിയോടു० കൃഷിഭവനോടു० രേഖ മൂലം ആവശ്യപ്പെട്ടീട്ടു० യാതൊരു നടപടിയും ആയിട്ടില്ല. സർക്കാർ കൃഷിക്കാർക്കായി വാഗ്ദാനങ്ങൾ നൽകുന്നുവെങ്കിലു० അതൊന്നും കൃഷിക്കാർക്ക് കിട്ടുന്നില്ലായെന്ന് പരാതി. 24 വർഷ० പാട० പണിയാതെ തരിശ്ശായി കാട് പിടിച്ചുരുന്നതായിരുന്നു പാട ശേഖര०. 2021 മുതൽ പാട ശേഖര ഉടമകളു० കർഷകരു० ചേർന്ന് എടക്കുള० പടിഞ്ഞാറെ പാട ശേഖര സ०ഘ० രൂപികരിച്ച് കൃഷിയിറക്കി. പാട ശേഖരത്തിൽ കൃഷിയിറക്കുന്നതിന് പൂമ०ഗല० പഞ്ചായത്തു० കൃഷി ഭവനു० നടപടി എടുത്തില്ലെങ്കിൽ കൃഷിയിറക്കാതെ പാട ശേഖര० തരിശ് ഇടേണ്ടി വരുമെന്ന് പാട ശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. പട० വെളളം കയറിയ പൂമ०ഗല० പാട ശേഖര०.
remesheledathee News

+ There are no comments

Add yours