കോമാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന ഒൻപതുകാരി ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി. പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാർ കണ്ടെത്തിയത്. വടകര പുറമേരി സ്വദേശി ഷജീൽ എന്നയാൾ ഓടിച്ച കെഎൽ18 ആർ 1846 എന്ന കാറാണ് വടകരയിൽ കുട്ടിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതെന്ന് വടകര റൂറൽ എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടൻ നാട്ടിലെത്തിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
കോമാവസ്ഥയിൽ കഴിയുന്ന ഒൻപതുകാരി ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി.പ്രതിയെ ഉടൻ നാട്ടിലെത്തിക്കും

+ There are no comments
Add yours