പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർത്ഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാർത്ഥികൾക്കുള്ള മൂന്ന് വർഷത്തെ അഡ്‌മിഷൻ വിലക്കും സിംഗിൾ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്റി റാഗിംഗ് സ്ക്വാഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണം പൂർത്തിയാകുന്നതുവരെ പഠനം തുടരാൻ പ്രതികൾക്ക് അവസരം നൽകണമെന്നും നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണം : പ്രതികൾ lക്കെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി.

+ There are no comments
Add yours