വൻ മാറ്റം….ഇനി മുതൽ ബാങ്കിൽ 4 നോമിനി

Estimated read time 0 min read

ഇനി മുതൽ ബാങ്കിൽ 4 നോമിനിയെ വരെ വയ്ക്കാം

ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്സ‌ഭ പാസാക്കി. ധനമന്ത്രി അവതരിപ്പിച്ച ബില്ലാണ് ലോക്സഭ പാസാക്കിയത്. റിസർവ് ബാങ്ക് ആക്ട്, ബാങ്കിംഗ് റെഗുലേഷൻ എന്നിവയിൽ ഇതോടെ മാറ്റങ്ങൾ വരും. ഇനി മുതൽ ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകൾക്കും നോമിനികൾ 4 പേർ വരെയാകാം എന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഇപ്പോൾ ഒരു നോമിനിയെ മാത്രമാണ് അനുവദിക്കുക. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമം പ്രാബല്യത്തിലെത്തും.

+ There are no comments

Add yours