തെലങ്കാനയിൽ ഭൂചലനം
തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് രാവിലെ 7:27 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി. തെലങ്കാനയിൽ കഴിഞ്ഞ 20 വർഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിലായിരുന്നു പ്രകമ്പനം. വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.


+ There are no comments
Add yours