കൊല്ലം ജില്ലയിലെ എഴുകോണിൽ ബന്ധുക്കളെ ആക്രമിച്ച് കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. സഹോദരനും കുടുംബത്തിനും നേരെ ആയിരുന്നു എഴുകോൺ കാരുവേൽ സ്വദേശി ശ്രീജിത്തിന്റെ പരാക്രമം. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസുകാരെയും പ്രതി കയ്യേറ്റം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കുടുംബ പ്രശ്നങ്ങളുടെ പേരിൽ കാരുവേൽ സ്വദേശി ശ്രീജിത്തിന്റെ പരാക്രമം.
മദ്യലഹരിയിൽ സഹോദരന്റെ വീട്ടിലെത്തിയ ശ്രീജിത്ത് സഹോദരനെയും ഭാര്യയെയും മക്കളെയും അസഭ്യം പറഞ്ഞു. ഭീഷണി മുഴക്കിയ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തിയതോടെ ഇയാൾ വസ്ത്രമഴിച്ച് കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ എഴുകോൺ പൊലീസിന് നേരെയും പ്രതി അതിക്രമം തുടർന്നു.


+ There are no comments
Add yours