സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടും
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും പരിശോധനകളും റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ഈ ആഴ്ച തന്നെ ഉത്തരവ് പുറത്തിറങ്ങും. നവംബറിൽ നിരക്ക് വർധന പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു. നിലവിലെ നിരക്ക് നവംബർ 30 വരെ നീട്ടുകയും ചെയ്തു. ഡിസംബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.


+ There are no comments
Add yours