റഷ്യൻ ആക്രമണത്തില്‍ യുക്രെയിനില്‍ 11 മരണം; ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് തീപിടിച്ചു
യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമത വിശ്വാസികളുടെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കീവ്-പെചെര്‍സ്‌ക് ലാവ്റ സന്യാസിമഠ സമുച്ചയത്തിലെ ‘ഡോര്‍മിഷന്‍ കത്തീഡ്രല്‍’ ആക്രമണത്തില്‍ തകരുകയും തീപിടിക്കുകയും ചെയ്തതായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സെലന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വെവ്വേറെ ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ്, തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യ നൂറുകണക്കിന് ഡ്രോണുകളും ഡസന്‍കണക്കിന് മിസൈലുകളും ഉപയോഗിച്ച് ഈ ദാരുണമായ ആക്രമണം നടത്തിയത്.
ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ യുക്രെയിന്‍ വിഷയം ചര്‍ച്ചയാകാനിരിക്കെയാണ് റഷ്യയുടെ ഈ നീക്കം.








+ There are no comments
Add yours