പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തില്‍ ഹെയ്റ്റിക്കെതിരെയുള്ള അടുത്ത മത്സരത്തിലും ബ്രസീലിയന്‍ താരം നെയ്മര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
നെയ്മറുടെ തിരിച്ചുവരവ് തിടുക്കത്തിലാക്കേണ്ടതില്ലെന്നാണ് കാനറിപ്പടയുടെ മാനേജ്‌മെന്റ് തീരുമാനം. പരിക്കിന്റെ പുരോഗതി വിലയിരുത്തുന്നതിനായി താരം ഇന്ന് വിശദമായ പരിശോധനകള്‍ക്ക് വിധേയനായി. ഇന്നത്തെ ടീം പരിശീലനത്തില്‍ നിന്നും നെയ്മര്‍ വിട്ടുനില്‍ക്കും.
ഹെയ്റ്റിക്കെതിരെയുള്ള പോരാട്ടത്തില്‍ നെയ്മറെ ആദ്യ ഇലവനില്‍ ഇറക്കേണ്ടതില്ലെന്നാണ് കോച്ചിങ് സ്റ്റാഫിന്റെ തീരുമാനം. നിലവില്‍ മെഡിക്കല്‍ ടീമിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് താരം. പരിക്കിനുള്ള ചികിത്സകള്‍ക്കൊപ്പം നേരിയ തോതിലുള്ള ഫിറ്റ്‌നസ് പരിശീലനം നടത്തുന്നുണ്ടെങ്കിലും മത്സരത്തിലേക്ക് പൂര്‍ണ്ണ സജ്ജനാകുന്ന ഘട്ടത്തിലേക്ക് താരം എത്തിയിട്ടില്ല. എങ്കിലും ഹെയ്റ്റിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി, കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി മൈതാനത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.






6522452092378816659.jpg)



+ There are no comments
Add yours