പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി…

Estimated read time 1 min read

പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും,ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇന്നു മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ ആരോപണം.

+ There are no comments

Add yours