കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു
ഇരിങ്ങാലക്കുട :-
കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം മാപ്രാണം സെന്ററിൽ നടന്ന പ്രകടനവും പൊതു സമ്മേളനത്തോടെയും സമാപിച്ചു.പൊതു സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കർഷക സംഘം ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ, ട്രഷറർ ഡോ.കെ.പി.ജോർജ്ജ്,
സ്വാഗതസംഘം ചെയർമാൻ ആർ.എൽ.ജീവൻലാൽ, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, എം.ബി.രാജുമാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കെ. വി. ജിനാരാജ് ദാസ്, ലേഖ ഷാജൻ,എം.നിഷാദ്, കെ.എം.സജീവൻ,
ഐ.ആർ.നിഷാദ്, ചന്ദ്രിക സുധാകരൻ,
കെ.ജെ.ജോൺസൺ,
പി.ആർ.ബാലൻ,വി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.






+ There are no comments
Add yours