തിരുവനന്തപുരത്തു നിന്നും വിനോദയാത്ര പോയ 30 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിൻ്റെ എൻജിൻ ഭാഗത്ത് തീ പടർന്നു. മഹർഷിക്കാവ് ഭാഗത്ത് വച്ച് വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ആളുകൾ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്തിയപ്പോൾ ക്യാബിന് അടിയിലായി തീ കത്തുന്നത് കണ്ടു. ഉടൻ നാട്ടുകാർ വിവരം അടൂർ ഫയർഫോഴ്സിനെ അറിയിച്ചു.
ടൂറിസ്റ്റ് ബസ്സ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു. ഗുജറാത്ത് സ്വദേശികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം വശത്തേക്ക് ഒതുക്കി നിർത്തി ആളുകളെ എല്ലാം മുൻവശത്തെ വാതിൽ വഴി പുറത്തേക്ക് ഇറക്കുകയായിരുന്നു.
30 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിൻ്റെ എൻജിൻ ഭാഗത്ത് തീ പടർന്നു.

+ There are no comments
Add yours