സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല.

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. നവംബർ ഒന്ന് മുതൽ സ്വർണ്ണ വില ഇടിഞ്ഞിട്ടുണ്ട്. ഒന്നിന് 560 രൂപ കുറഞ്ഞ് വില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. രണ്ടിന് വീണ്ടും 120 രൂപ കുറഞ്ഞു. ഇന്നലെയും ഇന്നും സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻറെ വിപണി വില 58,960 രൂപയാണ്.

വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭം എടുത്ത് തുടങ്ങിയതായിട്ടാണ് സൂചനകൾ. ഇതോടെയാണ് വിപണി വിലയിൽ ഇടിവ് ഉണ്ടായത്. വരും ദിവസങ്ങളിലും സ്വർണ്ണ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്.

+ There are no comments

Add yours