കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു
ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. വലിയ അപകടമല്ലെന്ന് മെട്രോ അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടർന്ന് കുട്ടികളടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി.


+ There are no comments
Add yours