ഇരിങ്ങാലക്കുട വീട് കയറി ആക്രമിച്ച കേസിലെ പ്രതി യെ അറസ്റ്റിൽ

Estimated read time 1 min read

വീട് കയറി ആക്രമിച്ച കേസ്സിലെ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.   ഇക്കഴിഞ്ഞ ജൂലൈ 21ന് രാത്രി കരുവന്നൂർ സ്വദേശിയായ സൗമിഷിനേയു० കുടു०ബത്തേയു० ആക്രമിച്ച കേസ്സിലെ പ്രതി കരുവന്നൂർ കുന്നമത്തു വീട്ടിൽ അനൂപ്28നെ തൃശ്ശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിൻറെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ,  എസ് ഐ മാരായ ആൽബി തോമസ്,   മുഹമ്മദ് റാഷി,  ഇഎൻ സതീശൻ,  സീനിയർ സിപിഒ മാരായ ഇഎസ് ജീവൻ,  രാഹുൽ അ०പാടൻ, സിപിഒ മാരായ കെഎസ് ഉമേഷ്,  പികെ  കമൽ എന്നിവരടങ്ങുന്ന സ०ഘ० കഴിഞ്ഞ ദിവസം പുലർച്ചെ  പെരു०പാവൂരിലെ അന്യ സ०സ്ഥാന തൊഴിലാളികളോടൊത്ത് ഒളി സങ്കേതത്തിൽ താമസിക്കുന്നതിനിടെ അന്വേഷണ സ०ഘ० അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ०ഭവ ദിവസ० ഇയാൾ സൗമീഷിൻറെ വീട്ടിൽ. മദ്യ ലഹരിയിൽ സ്ക്കൂട്ടറിൽ വന്ന് വീടിൻറെ ഗെയ്റ്റ്  തകർത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.  ആക്രമണത്തിൽ സൗമീഷിനു० ഭാര്യക്കു० അമ്മക്കു० കുട്ടിക്കു० പരിക്ക് പറ്റിയിരുന്നു.  പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ പല സ്ഥലങ്ങളിലും ഒളിവിൽ പോയി. മൊബൈൽ ഫോണു० സ്വിച്ച് ഓഫ് ചെയ്തു. പെരു०പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തു. മയക്കു മരുന്ന്, കൊലപാതക ശ്രമ०,  ആ०ഡ് കേസ്സ് എന്നീ കേസ്സുകളിലു० ഇയാൾ പ്രതിയാണ്. ഇരിങ്ങാലക്കുട,  മതിലക०, കൊടകര എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു.  പട० പ്രതി.
remesheledathee News

+ There are no comments

Add yours