യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; ഇരുവർക്കും ഗുരുതര പരിക്ക്
കൊല്ലം നല്ലിലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പഴങ്ങാലം സ്വദേശി രാജിക്ക് നേരെയാണ് ആക്രമണമുണ്ടായത്.


+ There are no comments
Add yours