സുരേഷ് ഗോപിയുടെ പേരിൽ പൊലീസ് കേസെടുത്തു

Estimated read time 0 min read

പൂര നഗരിയിലെ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; പൊലീസ് കേസെടുത്തു



തൃശൂർ പൂര നഗരിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ കേസെടുത്ത് പൊലീസ്. സിപിഐ നേതാവിൻ്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സേവാഭാരതിയുടെ ആംബുലൻസിലാണ് പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി എത്തിയത്. സിപിഐയുടെ മണ്ഡലം സെക്രട്ടറിയായ അഡ്വ.സുമേഷിൻ്റെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മൂന്ന് പ്രതികൾക്ക് നേരെയാണ് ഐപിസി, മോട്ടോർ വാഹന വകുപ്പ് എന്നിങ്ങനെ ആറ് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് സുരേഷ് ഗോപി.

+ There are no comments

Add yours